മനാമ: ക്രിപ്റ്റോ കറൻസി വഴിയുള്ള പണമിടപാട് സ്വീകരിക്കുന്ന ബഹ്റൈനിലെ ആദ്യ റീട്ടെയ്ൽ സ്ഥാപനമായി ലുലു ഹൈപ്പർമാർക്കറ്റ്. ഇതുസംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാലയും ഈസി ഫിനാൻഷ്യൽ സർവിസസ് സ്ഥാപകനും സി.ഇ.ഒയുമായ നായിഫ് തൗഫീഖ് അൽ അലാവിയും ഒപ്പുവെച്ചു. ഔട്ട്ലെറ്റിലെ ഈസി പി.ഒ.എസ് മെഷീൻ മുഖേന ലോകത്തിലെ മികച്ച ക്രിപ്റ്റോ സേവന ദാതാക്കളിലൊന്നായ ബിനാൻസ് വഴിയും ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസികൾ വഴിയുള്ള ഇടപാടുകൾ നടത്താം. സാധനങ്ങൾ വാങ്ങിയതിന് ശേഷമുള്ള പേയ്മെന്റ് സംവിധാനത്തിൽ ഈസി പി.ഒ.എസ് മെഷീനിൽ ഈ ഓപ്ഷൻ ലഭ്യമായിരിക്കും.
ഓൺലൈൻ പേമെന്റ് സേവനം, പേമെന്റ് ഗേറ്റ് വേ, പി.ഒ.എസ് സിസ്റ്റം എന്നിവയിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈസി. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേയ്മെന്റ് സേവനദാതാക്കളാകുന്നതിൽ സന്തോഷമുണ്ടെന്ന് നായിഫ് തൗഫീ