മനാമ: ‘തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം’ ശീർഷകത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സ്നേഹസംഗമം സംഘടിപ്പിച്ചു. സൽമാബാദ് റൂബി ഹാളിൽ നടന്ന സംഗമം ഐ.സി. എഫ്. സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ബഷീർ ഹിഷാമി ക്ലാരി സന്ദേശ പ്രഭാഷണം നടത്തി.വി.പി.കെ.അബൂബക്കർ ഹാജി, , ജെയ്സൺ കൊല്ലം, അബ്ദുള്ള രണ്ടത്താണി എന്നിവർ സംസാരിച്ചു’ റഊഫ് കോട്ടക്കൽ , സുലൈം പുലിക്കോട് , സൈദ് കോട്ടക്കൽ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഷാജഹാൻ കൂരിക്കുഴി നന്ദിയും പറഞ്ഞു.