bahrainvartha-official-logo
Search
Close this search box.

പാലം – ദി ബ്രിഡ്ജ്; ബഹ്‌റൈൻ പ്രതിഭ അ​റ​ബ്-​കേ​ര​ള സാം​സ്കാ​രി​കോ​ത്സ​വം ന​വം​ബ​ർ 3, 4 തീയതികളിൽ

New Project - 2022-10-23T095746.025

മ​നാ​മ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ ബ​ഹ്റൈ​ൻ പ്ര​തി​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ​ബ്-​കേ​ര​ള സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ ‘പാ​ലം – ദി ​ബ്രി​ഡ്ജ്’ ന​വം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത, കേ​ര​ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, മ​നാ​മ​യി​ൽ​നി​ന്നു​ള്ള ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര​ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ന​വം​ബ​ർ മൂ​ന്നി​ന് വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. സ​ന്തോ​ഷ് കൈ​ലാ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ 50 ക​ലാ​കാ​ര​ന്മാ​ർ അ​ട​ങ്ങു​ന്ന പ​ഞ്ചാ​രി മേ​ള​ത്തോ​ടു​കൂ​ടി​യാ​ണ് അ​ര​ങ്ങു​ണ​രു​ന്ന​ത്. തു​ട​ർ​ന്ന് ബ​ഹ്റൈ​നി​ലെ ഡാ​ൻ​സ് കോ​റി​യോ ഗ്ര​ഫ​റും ന​ർ​ത്ത​കി​യു​മാ​യ വി​ദ്യ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം, ഐ​ശ്വ​ര്യ, ര​ഞ്ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​റ​ബി​ക് ഡാ​ൻ​സ്, സ​മീ​ർ ബി​ൻ​സി, ഇ​മാം മ​ജ്ബൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൂ​ഫി സം​ഗീ​തം എ​ന്നി​വ അ​ര​ങ്ങേ​റും.

ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ വി​വി​ധ അ​റ​ബി​ക് ബാ​ൻ​ഡു​ക​ൾ, ബ​ഹ്റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്തം, പ്ര​തി​ഭ സ്വ​ര​ല​യ മ​നാ​മ-​മു​ഹ​റ​ഖ് മേ​ഖ​ല​ക്ക് കീ​ഴി​ലെ സം​ഗീ​ത ബാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ അ​ട​ക്ക​മു​ള്ള സം​ഗീ​ത​പ​രി​പാ​ടി എ​ന്നി​വ​യു​മു​ണ്ടാ​കും. ബ​ഹ്റൈ​ൻ ത​ന​ത് ക​ല​ക​ൾ​ക്കൊ​പ്പം പ്ര​തി​ഭ അം​ഗ​ങ്ങ​ളും സൗ​ഹൃ​ദ​സം​ഘ​ങ്ങ​ളും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പൂ​ര​ക്ക​ളി, തോ​റ്റം, തെ​യ്യം, ഒ​പ്പ​ന, പ​ട​യ​ണി, ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, ചാ​ക്യാ​ർ കൂ​ത്ത്, ഓ​ട്ട​ൻ​തു​ള്ള​ൽ, പാ​വ​നാ​ട​കം എ​ന്നി​വ​യും അ​ര​ങ്ങേ​റും. സ​മാ​ജ​ത്തി​ന്റെ അ​ങ്ക​ണ​ത്തി​ൽ ബേ​ക്ക​ൽ കോ​ട്ട, മി​ഠാ​യി​ത്തെ​രു​വ്, ജൂ​ത​ത്തെ​രു​വ്, തി​രു​വ​ന​ന്ത​പു​രം പാ​ള​യം, ബാ​ബു​ൽ ബ​ഹ്റൈ​ൻ എ​ന്നി​വ ഒ​രു​ക്കും. വി​വി​ധ ഫു​ഡ് സ്റ്റാ​ളു​ക​ൾ, വ​നി​ത ചി​ത്ര ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം, ബ​ഹ്റൈ​ൻ-​ഇ​ന്ത്യ​ൻ ശി​ല്പി​ക​ളു​ടെ ശി​ല്പ​പ്ര​ദ​ർ​ശ​നം, ശാ​സ്ത്ര സ്റ്റാ​ളു​ക​ൾ, മാ​ജി​ക് കോ​ർ​ണ​ർ, സൈ​ക്കി​ൾ ബാ​ല​ൻ​സ് എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ പ്ര​തി​ഭ​യു​ടെ 26 യൂ​നി​റ്റു​ക​ൾ, 13 സ​ബ് ക​മ്മി​റ്റി​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് കേ​ര​ള സാം​സ്കാ​രി​ക ച​രി​ത്രം അ​വ​ത​രി​പ്പി​ക്കും. ബ​ഹ്റൈ​നി​ലെ ത​ന​ത് നൃ​ത്ത​വു​മാ​യി ബ​ഹ്റൈ​ൻ ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​പ​രി​പാ​ടി​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി എ​ട്ടി​ന് അ​ര​ങ്ങേ​റു​ന്ന ഗ്രാ​ൻ​റ് ഫി​നാ​ലെ​യി​ൽ ക​ടു​വ ഫെ​യിം അ​തു​ൽ ന​റു​ക​ര, പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്നി​വ​രു​ടെ സം​ഘം ഒ​രു​ക്കു​ന്ന കോം​ബോ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ജി​ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ അ​ട​ങ്ങി​യ 201 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പാ​ലം-​ദി ബ്രി​ഡ്ജ് എ​ന്ന സാം​സ്കാ​രി​കോ​ത്സ​വം വി​ജ​യി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളി​ൽ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മെ​ഗാ മാ​ർ​ട്ട് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ഗ്രൂ​പ് ലു​ലു​വും കൈ ​കോ​ർ​ക്കു​ന്നു. ബി.​എ​ഫ്.​സി, വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്സ്, നാ​ഷ​ന​ൽ സേ​ഫ്റ്റി, ഖ​ത്ത​ർ എ​ൻ​ജി​നീ​യ​റി​ങ് ല​ബോ​റ​ട്ട​റീ​സ് എ​ന്നി​വ​രാ​ണ് പ്ര​മു​ഖ പ്രാ​യോ​ജ​ക​ർ.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ജി​ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!