ശിവജി ഗുരുവായൂരിന് സ്വീകരണം നൽകി

Sargavedi 2

മനാമ: പ്രമുഖ ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂരിനും സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഷമീർ ഭാരതന്നൂരിനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സർഗവേദി സ്വീകരണം നൽകി. ഇതിനകം 250 ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ശിവജി ഏറെ അനുഗ്രഹീതനായ കലാകാരനാണെന്ന് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പറഞ്ഞു. ഷമീർ ഭാരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ സംരംഭമായ ” അനക്ക് എന്തിന്റെ കേടാ..”എന്ന സിനിമയുടെ ടൈറ്റിൽ പ്രകാശനത്തിന് വേണ്ടി ബഹ്‌റൈനിൽ എത്തിയതായിരുന്നു രണ്ടു പേരും. പരിപാടിയിൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിചു. സർഗവേദി കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!