മനാമ: കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് ബഹ്‌റൈൻ പ്രതിഭ.
സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായി നിയമിതരായ കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാരെ തൽസ്ഥാനത്തു നീക്കുമെന്നുള്ള തീരുമാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെയും നേട്ടത്തെയും അട്ടിമറിക്കാനുള്ള സംഘടിത ശക്തികളുടെ നീക്കത്തിന് ഗവർണർ തന്നെ ചുക്കാൻ പിടിക്കുകയാണ് എന്നത് കൂടുതൽ വെളിവായിരിക്കുകയാണ്.
ഗവർണറുടെ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡണ്ട് ജോയ് വെട്ടിയാടനും പ്രതിഷേധക്കുറിപ്പിലൂടെ അറിയിച്ചു.