ബഹ്‌റൈൻ എസ്.എൻ.സി.എസ്സിൽ ലൈബ്രെറി, സാഹിത്യ വേദി സബ്കമ്മിറ്റികളുടെ ഉദ്ഘാടനവും, വയലാർ അനുസ്മരണവും നടത്തി

New Project - 2022-10-29T115057.456

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കുമാരനാശാൻ വായനശാല, സാഹിത്യവേദി ഉപവിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും 47-മത് വയലാർ അനുസ്മരണവും 28/10/2022 വെള്ളിയാഴ്ച വൈകിട്ട് SNCS സിൽവർ ജൂബിലി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു.

ലൈബ്രറി, സാഹിത്യ വേദി സബ് കമ്മിറ്റികളുടെ ഉദ്ഘാടനം ബഹറിനിലെ യുവ സാഹിത്യകാരനും, വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ പുരസ്കാര ജേതാവുമായ ശ്രീ. നാസർ മുതുകാട് നിർവഹിച്ചു. സാഹിത്യ രചനകളുടെ ബാലപാഠം വിശദീകരിച്ചുകൊണ്ടുള്ള ഉദ്ഘാടകന്റെ പ്രസംഗം വളരെ അർത്ഥവത്തായിരുന്നു.

ചടങ്ങിൽ എസ് എൻ സി എസ് മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ. ഷൈൻ ചെല്ലപ്പൻ സ്വാഗതവും ലൈബ്രേറിയൻ ജയേഷ്. വി. കെ. അധ്യക്ഷതയും വഹിച്ചു. തുടർന്ന് വയലാർ അനുസ്മരണം, മുൻ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ, സദസ്സിനെ കയ്യിലെടുത്ത്, വയലാർ കൃതികളെയും ജീവിതാനുഭവങ്ങളെയും കോർത്തിണക്കി അവതരിപ്പിച്ചു. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി. ആർ. സജീവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വയലാർ കവിതകൾ, സിനിമ ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി.

സുജി അജിത് അവതാരകയായ ചടങ്ങിൽ സാഹിത്യവേദി കൺവീനർ പ്രശാന്തൻ ബി. പുതിയ സബ് കമ്മിറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!