ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം

IMG-2138

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സ്‌കൂൾ ബസ് സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ബോർഡിംഗ്, ഡീബോർഡിംഗ്, ക്രൈസിസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുകയായിരുന്നു ലക്‌ഷ്യം. ട്രാഫിക് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരായ സുധിഷും റാബിയയും വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദ സംവേദനാത്മക മൾട്ടിമീഡിയ സെഷനുകൾ നടത്തി.

അധ്യാപിക പ്രതീക്ഷ ദേശായി സ്വാഗതം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഗതാഗത സുരക്ഷാ നിയമങ്ങളും സ്കൂൾ ബസ് മാർഗനിർദേശങ്ങളും അധികൃതർ വിശദീകരിച്ചു. സ്‌കൂൾ ബസുകളിൽ കയറുന്നതിനുള്ള ശരിയായ മാർഗ നിർദേശങ്ങൾ അവർ നൽകി. വീഡിയോ അവതരണങ്ങളും ചർച്ചകളും പ്രാക്ടിക്കൽ സെഷനുകളും വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായിരുന്നു.സെഷനിൽ അദ്ധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളും പങ്കെടുത്തു. ക്ലാസ് കോർഡിനേറ്റർ ശ്രീജ അജിത്ത് നന്ദി പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിദ്യാഭ്യാസ മന്ത്രാലയത്തിനും ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷാ മാനദണ്ഡങ്ങളും പരിചയപ്പെടുത്തിയ അധികൃതർക്കും നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!