bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് സൗഹൃദസമ്മേളനം ശ്രദ്ധേയമായി

ഫ്രന്റ്‌സ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ സലിം മമ്പാട് മുഖൈ പ്രഭാഷണം നടത്തുന്നു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടന്ന സൗഹൃദ സമ്മേളനം ശ്രദ്ധേയമായി. സത്യാനന്തര കാലത്തെ കെടുതികളാണ് വർത്തമാന കാല സമൂഹം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പരിപാടി യിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പ്രാസംഗികനും ആക്റ്റിവിസ്റ്റുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു.

സാമ്പത്തിക രാഷ്ട്രീയ സാമൂഹിക കുടുംബ രംഗങ്ങളിലെല്ലാം വലിയ പ്രശനങ്ങളാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു തകർക്കുകയാണിന്ന്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കാണ് ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. പുരോഹിതന്മാരാണ് മതങ്ങളെ ചൂഷണത്തിനുള്ള ഉപാധിയാക്കുന്നത്. ചരിത്രത്തിൽ കടന്നു പോയ എല്ലാ പ്രവാചകന്മാരും സാമൂഹിക തിന്മകൾക്കെതിരെ കടുത്ത പ്രതിരോധവും സമരങ്ങളും നടത്തിയവരാണ്. സ്നേഹത്തിന്റെ ഭാഷയിലാണ് അവർ ജനങ്ങളോട് സംസാരിച്ചത്. സ്നേഹവും തണലുമായിരുന്നു പ്രവാചക കണ്ണിയിലെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി. പഴയ കാലത്ത് ആളുകളുടെ കയ്യിൽസമ്പത്ത് കുറവായിരുന്നെങ്കിലും സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. പോസ്റ്റ്മോഡേൺ കാലമായ ഇന്ന് മക്കളും മാതാപിതാക്കളും വിദൂര ധ്രുവങ്ങളിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. പല കുടുംബങ്ങളിലും ശൈഥില്യവും അസ്വാരസ്യങ്ങളുമാണ്. പള്ളികളും പള്ളിക്കൂടങ്ങളും പാർലമെന്റ്കളും പഞ്ചായത്തുകളും സാഹിത്യങ്ങളുമെല്ലാം ധർമ്മത്തെ മുൻ നിർത്തിയാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശൈഖ് ഉസാമ ഫുആദ് ഉബൈദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. പോൾ മാത്യു, ഇസ്കോൺ ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്‌ സ്വാഗതവും കേമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ്‌ മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു. ദിശ സെന്റർ ഡയരക്ടർ അബ്ദുൽ ഹഖ് കാമ്പയിൻ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു.

പ്രഭാഷകർക്കുള്ള ഉപഹാരം ഫ്രന്റ് സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി , വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ , ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ വിതരണം ചെയ്തു. കേമ്പയിൻ കൺവീനർ പി.പി. ജാസിർ , സെക്രട്ടറി യൂനുസ് രാജ്, വനിത വിഭാഗം പ്രസിഡൻറ് സക്കീന അബ്ബാസ് ,സിസ്റ്റേഴ്സ് യൂണിറ്റി ഫോറം പ്രസിഡൻറ് റീന കമറുദ്ദീൻ എന്നിവർ സംബന്ധിച്ചു. തഹിയ ഫാറൂഖ് , ഫിൽസ ഫൈസൽ , ഷിസ ഷാജി , തഹാനി ഹാരിസ് ,ഹനാൻ അബ്ദുൽ മനാഫ് എന്നിവരുടെ പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച പരിപാടി യിൽ റിഫ മലർവാടി കൂട്ടുകാരായ ദിയ നസീം ,തമന്ന നസീം, ഹന്നത്ത് നൗഫൽ ,മിന്നത്ത് നൗഫൽ എന്നിവർ സംഘഗാനം ആലപിച്ചു. മുഹറഖ് മലർവാടി കൂട്ടുകാരായ ഖൻസ ഫാത്തിമ, ഹംന കരീം,റന്യ റസാഖ്,ഹെലൻ ജെയിംസ്, ആര്യനന്ദ , ഷിബു മോൻ,റിയ ആയിശ, എയ്ഞ്ചൽ സെബാസ്റ്റ്യൻ, നെതാത്മിക , മെഹ്ന ഖദീജ എന്നിവർ ഒപ്പന അവതരിപ്പിച്ചു. ഹന്ന ഫാത്തിമ ,തഹാനി ഹാരിസ്, തമന്ന ഹാരിസ് , നേഹ ഫാത്തിമ , ഫാത്തിമ ശൈഖ , ഫാത്തിമ ശിഫ ,സഫ ഷാഹുൽ ഹമീദ്, ലബീബ ഖാലിദ് , ജസ അബ്ദു റസാഖ് എന്നിവരുടെ സംഗീതശില്പവും സദസ്യർക്ക് ഏറെ ഹൃദ്യമായി. ഷാനി റിയാസ്, ലിയ അബ്ദുൽ ഹഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഇർഷാദ് കുഞ്ഞിക്കനി, ജലീൽ മുട്ടിക്കൽ, ഖാലിദ് സി, ഷാഹുൽ ഹമീദ്, ഗഫൂർ മൂക്കുതല, എ.എം.ഷാനവാസ്, എം.സി. ഹാരിസ്, മുഹമ്മദ് ഷാജി, കെ.അബ്ദുൽ അസീസ്, ജാബിർ, എം.എച്. സിറാജ്, ജുനൈദ്, സക്കീർ ഹുസ്സൈൻ, ആഷിഖ് എരുമേലി, ഫസലുറഹ്മാൻ, സമീറ നൗഷാദ്, സോനാ സക്കരിയ, അലി അഷ്‌റഫ്, സലീന ജമാൽ, സമീർ ഹസൻ, വി.പി.ഫാറൂഖ്, അബ്ദുൽ ജലീൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!