മനാമ: ജീവ കാരുണ്യ പ്രവർത്തന രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തുന്ന ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നാട്ടിലെ മുസ്ലിം ലീഗ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം 2022-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടന ചടങ്ങിൽ മുഖ്യ അഥിതിയായി സംസാരിക്കുകയായിരുന്നു.
പ്രസിഡണ്ട് സത്താർ ഉപ്പള അധ്യക്ഷത വഹിച്ച പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലി ബംബ്രാണ സ്വാഗതം പറഞ്ഞു. ട്രഷറർ മുസ്തഫ സുങ്കതകട്ട പദ്ധതി പ്രഖ്യാപനം നടത്തി. കാസറഗോഡ് സി എച്ച് സെൻ്റർ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഉപ്പള, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ് മുഖ്യ അഥിതികളായിരുന്നു.
കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, ട്രഷറർ റസാക്ക് മുഴിക്കൽ, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, മുനീർ ബേരിക്ക, വിഷാൽ കർക്കരെ, ഖലീൽ ആലംപാടി, അബ്ദുൽ വാഹിദ്, അലി സാഗ്, ബഷീർ ഉപ്പള, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അഷ്റഫ് മഞ്ചേശ്വരം, അഷ്റഫ് ഖണ്ഡിഗെ, അച്ചു പൊവ്വൽ, സമീർ ബി മുഹമ്മദ്, ഹനീഫ് ഉപ്പള, സമദ് സുങ്കതകട്ട, തുടങിയവർ സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ ശരീഫ് ഹിദായത് നഗർ, മൻസൂർ ഉപ്പള ഗേറ്റ്, ഹമീദ് മഞ്ചേശ്വരം, ഫാരിസ് ബേക്കൂർ, മഹമൂദ് മൊഗർ, ശരീഫ് പെർള, ഹുസൈനാർ ഉപ്പള, നൗഷാദ് പൊസോട്ട് എന്നിവർ പരിപാടി നിയന്ത്രിച്ചു. സൽമാൻ ബിൻ ഹനീഫ് ഖിറാഅത്തും സഹൽ ഉറുമി നന്ദിയും പറഞ്ഞു.