പൂർവസൂരികൾ ഏൽപിച്ച അമാനത് ഉത്തരവാദിത്തതോടെ കൈകാര്യം ചെയ്യുക: ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ

മനാമ: പൂർവ സൂരികളായ നേതാക്കന്മാർ നമ്മളെ ഏല്പിച്ച മുസ്ലിം ലീഗ് എന്ന മഹത്തായ അമാനത് ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്തു പുതിയ തലമുറക്ക് കൈമാറേണ്ടവരാണ് നമ്മളെന്നു കോട്ടക്കൽ എം.എൽ.എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ പ്രസ്താവിച്ചു. ഹ്രസ്വ സന്ദർശനർത്ഥം ബഹ്‌റൈനിൽ എത്തിയ തങ്ങൾക്ക് ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്വീകരണ പരിപാടികൾ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എൻ കെ അസീസ്‌ ഖിറഅത് നിർവഹിച്ചു. മൊയ്തീൻ കുട്ടി അമാനി, ശംസുദ്ധീൻ വെള്ളികുളങ്ങര ആശംസകൾ നേർന്നു.

കെഎംസിസിക്ക്‌ വേണ്ടി അസ്‌ലം വടകര തങ്ങളെ ഷാൾ അണിയിച്ചു. കെ പി മുസ്തഫ സ്വാഗതവും റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സ്റ്റേറ്റ് നേതാക്കളായ ഒ. കെ കാസിം. എം. എ. റഹ്മാൻ ഷരീഫ് വില്യപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!