മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനവും ജില്ല രൂപീകൃതമായതിന്റെ നാല്പത്തി ഒന്നാം പിറന്നാളും സൽമാനിയയിലുള്ള അസോസിയേഷൻ മീറ്റിംഗ് ഹാളിൽ കേക്ക് മുറിച്ചു ആഘോഷിച്ചു. പ്രസ്‌തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, ജയേഷ് കുറുപ്പ്, അനിൽ കുമാർ, രഞ്ജു ആർ, റോബിൻ ജോർജ്, സിജി തോമസ്, ലിജോ ബാബു, വിനു കെ എസ് തുടങ്ങിയവർ സംബന്ധിച്ചു.