മനാമ: ബഹ്റൈൻ മാർത്തോമ ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ സനദിലുള്ള മാർത്തോമ കോംപ്ലക്സിൽ ഇടവക വികാരി ഫാ. ഡേവിഡ് വർഗീസ് ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി അനോജ് ആശംസ നേർന്നു. വി.ബി.എസ് ഫിനാൻസ് കൺവീനർ ടി.ജെ. സജി പ്രാരംഭ പ്രാർഥനയും ഇടവക ആത്മായ ഉപാധ്യക്ഷൻ മാത്യൂസ് ഫിലിപ് സമാപന പ്രാർഥനയും നിർവഹിച്ചു.
വർക്കല മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിജോ പി. സണ്ണി ഡയറക്ടറായും ബഹ്റൈൻ മാർത്തോമ ഇടവക സഹ വികാരി ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി കോ ഡയറക്ടറായും പ്രവർത്തിക്കുന്ന വി.ബി.എസിൽ 400ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വി.ബി.എസ് കൺവീനർ എൽവിസ് ജോൺ സ്വാഗതവും സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർക്കി നന്ദിയും പറഞ്ഞു.