മനാമ: പ്രമുഖ സൂഫീ ഗായകൻ സമീർ ബിൻസിക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സിഞ്ചിലെ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വിഅധ്യക്ഷത വഹിച്ചു. അക്ബർ, മിഥിലേഷ്, ഷബീർ, അസ്‌ലം തുടങ്ങിയവർ സംസാരിച്ചു.
യു.കെ.നാസർ, അബ്‌ദുൽഹഖ്, മജീദ് തണൽ, വി.പി.നൗഷാദ്, അജ്‌മൽ ശറഫുദ്ധീൻ, അജ്‌മൽ, ഫസലുറഹ്‌മാൻ, മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.
കൺവീനർ ഷാഹുൽഹമീദ് സ്വാഗതവും ഷംജിത്ത് നന്ദിയും പറഞ്ഞു.