മനാമ: ദാറുൽ ഈമാൻ മദ്റസയുടെ റിഫാ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ടി.എ പ്രസിഡന്റായി അബ്ദുൽ ആദിലിനെയും വൈസ് പ്രസിഡന്റായി നാഷിദ് അലി അൽത്താഫിനെയും തെരഞ്ഞെടുത്തു. പി.എം. അശ്റഫാണ് സ്റ്റാഫ് സെക്രട്ടറി. എം.ടി.എ പ്രസിഡന്റായി നസ്നീൻ അൽത്താഫിനെയും വൈസ് പ്രസിഡന്റായി നസിയയെയും തെരഞ്ഞെടുത്തു. നസീറ ശംസുദ്ദീനാണ് സ്റ്റാഫ് സെക്രട്ടറി.
പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ. ഫാമിൽ, ഷബീർ ഹുസൈൻ, ശംസുദ്ദീൻ നാസിർ, നൗഷാദ്, അബ്ദുൽ റശീദ്, ഷിയാസ് യൂസുഫ് എന്നിവരെ തെരഞ്ഞെടുത്തു. റഫീദ, അൻസിയ ഉബൈസ്, ശഹ്നാസ്, സുമയ്യ, രഹ്ന, സോന സക്കരിയ്യ, റസീല, ഖദീജത്തുൽ കുബ്റ എന്നിവരാണ് എം.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ.
പി.ടി.എ തെരഞ്ഞെടുപ്പിന് ദാറുൽ ഈമാൻ മദ്റസാ അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നേതൃത്വം നൽകി. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. മദ്റസാ പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ദാറുൽ ഈമാൻ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, ദാറുൽ ഈമാൻ മദ്റസ അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് എന്നിവർ സംബന്ധിച്ചു.