മനാമ: സമസ്ത ബഹ്റൈൻ നീതി നീങ്ങുന്നലോകം നീതിനിറഞ്ഞ പ്രവാചകൻ എന്ന പ്രമേയത്തിൽ നടത്തിവരുന്ന മീലാദ് കാമ്പയിൻ സമാപന പൊതു സമ്മേളനം ഇന്ന് രാത്രി 7 30 മുതൽ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കും. മുഖ്യഅതിഥിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സച്ചിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. ബഹ്റൈനിലെ സ്വദേശി അറബി പ്രമുഖരടക്കം നിരവധി വിശ്വാസികൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.