മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ ടൈസ് എഡ്യൂക്കേഷൻ കൺസൾട്ടൻസിയുമായി ചേർന്ന് നടത്തുന്ന സ്റ്റഡി ഇന്ത്യ എഡ്യൂക്കേഷൻ കൗൺസിലർ മീറ്റിന് ഇന്ത്യൻ ക്ലബ്ബിൽ തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്‌തവ എഡ്യൂക്കേഷൻ എക്സ്പോയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ത്യയിലെ മുൻ നിര യുണിവേഴ്സിറ്റികളായ VIT (വെല്ലൂർ), SRM , NITTE, ആചാര്യ, GITAM, KIIT തുടങ്ങി പതിനഞ്ചിലേറെ യൂണിവേഴ്സിറ്റികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നവീനമായ കോഴ്സുകളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും വിദഗ്ദ്ധരുമായി വിശദമായി സംവദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രണ്ടുനാൾ നീണ്ടുനിൽക്കുന്ന ഈ എഡ്യൂക്കേഷൻ ഫെയർ നവംബർ 12 ശനിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് സമാപിക്കുന്നതാണ്.