മനാമ: മുഹറഖ് മലയാളി സമാജം പുതിയ ഓഫീസ് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി രജീഷ് പിസി സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡണ്ട് അനസ് റഹിം, മുൻ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ബാബു എംകെ നന്ദി പറഞ്ഞു.