bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് പുസ്തകോത്സവത്തിൽ താരമായി തരൂർ

New Project - 2022-11-14T155113.896

മനാമ: ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവത്തി​​െന്റ നാലാം ദിനം ശശി തരൂരി​െന്റ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തരൂരിനെ കേൾക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും നിരവധി പേരാണ് പുസ്തകോത്സവ വേദിയിലെത്തിയത്.

ത​െന്റ കുട്ടിക്കാലം, ദൈനംദിന ജീവിതം, ഇന്ത്യൻ നയതന്ത്രജ്ഞൻ, കേന്ദ്ര മന്ത്രി, പാർലമെൻറ് അംഗം എന്നീ നിലകളിലുള്ള അനുഭവങ്ങൾ അദ്ദേഹം സദ്ദസ്സുമായി പങ്കുവെച്ചു. തരൂരി​െന്റ പുതിയ പുസ്തകമായ ‘അംബേദ്ക്കർ’ അദ്ദേഹത്തി​െന്റ കൈയ്യൊപ്പോടെ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

പ്രശസ്ത റേഡിയോ അവതാരകനും എഴുത്തുകാരനും ചലച്ചിത്ര നടനുമായ ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ പുസ്തകത്തി​െന്റ പ്രകാശനവും കഥാകാരനുമായുള്ള മുഖാമുഖവും തുടർന്ന് നടന്നു.

പുസ്തകമേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളുടെ പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ പ്രത്യേക വിഭാഗമായി പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ കഴിഞ്ഞദിവസം പുസ്തകമേള സന്ദർശിച്ചു.

പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആനന്ദ് നീലകണ്ഠൻ ആണ് പുസ്തക മേളയിൽ തിങ്കളാഴ്ചത്തെ അതിഥി. പുരാണ കഥകൾ എഴുതുന്നതിൽ പ്രശസ്തനായ ആനന്ദ് മഹാഭാരതത്തിലെയും ബാഹുബലിയിലെയും കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ള പുസ്‌തകങ്ങളുടെ പരമ്പര ഏറെ ശ്രദ്ധ നേടുകയും തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി, ആസാമീസ്, ഇംഗ്ലീഷ്, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുസ്തകമേളയിലും ഇദ്ദേഹത്തി​െന്റ പുസ്തകങ്ങൾ ലഭ്യമാണ്.

മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറമാണ് ചൊവ്വാഴ്ചത്തെ അതിഥി. ഇന്ത്യയിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അമീഷ് തൃപാഠിയുമായുള്ള വെർച്യുൽ സംവാദവും ചൊവ്വാഴ്ച നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!