കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ രജിസ്ട്രേഷൻ തീയതി നവംബർ 18 വരെ നീട്ടി

indian talent scan KCA

മനാമ: ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2022 മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബർ 18ലേക്ക് നീട്ടിയതായി കെ.സി.എ ഭാരവാഹികൾ അറിയിച്ചു.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി കെ.സി.എ വെബ്സൈറ്റ് (www.kcabahrain.com) സന്ദർശിക്കുകയോ 38984900 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്ന് പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അറിയിച്ചു. ഇന്ത്യൻ ടാലന്റ് സ്കാൻ ഉദ്‌ഘാടനം ഡിസംബർ രണ്ടിലേക്ക് മാറ്റിവെച്ചതായും അന്നുതന്നെ ദേശഭക്തിഗാന മത്സരം നടക്കുമെന്നും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!