bahrainvartha-official-logo
Search
Close this search box.

ബി കെ എസ് പുസ്തക മേളയിൽ കളറിംഗ് മത്സരം നവംബര്‍ 18 ന്

New Project - 2022-11-15T004259.877

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സമാജം മലയാളം പാഠശാല കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് മത്സരം. 6 മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ജുനിയര്‍ വിഭാഗത്തിലും 11 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. കളര്‍ ചെയ്യാനുള്ള ചിത്രം മത്സര സമയത്ത് നല്‍കും. കളര്‍ പെന്‍സില്‍, ക്രയോണ്‍സ്, ഓയില്‍ പേസ്റ്റല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു മാധ്യമം ഉപയോഗിച്ച് കളര്‍ ചെയ്യാം. ഇവ കുട്ടികള്‍ കൊണ്ടു വരണ്ടേതാണ്. മലയാളം പാഠശാല പഠിതാക്കളല്ലാത്തവര്‍ക്കും പങ്കെടുക്കാം.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്, പ്രായം, പഠിക്കുന്ന ക്ലാസ്സ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളോടുകൂടി നവംബര്‍ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുന്‍പായി പേര് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: രജിത അനി (38044694), ലത മണികണ്ഠന്‍ (33554572)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!