മനാമ: വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന യോഗം രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസന്ന കുമാർ (പ്രസിഡന്റ്), ഗിരീഷ് ബാബു (സെക്രട്ടറി), ജീമോൻ ജോയ് (ട്രഷറർ), ജി. ഹരി കുമാർ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ തമ്പി (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. സെൻട്രൽ കമ്മിറ്റി ട്രഷറർ ഗിരീഷ് കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറിയും റിഫ ഏരിയ കൺവിനറുമായ ദീപക് തണൽ സ്വാഗതം ആശംസിക്കുകയും ഏരിയ വൈസ് പ്രസിഡന്റ് ജി. ഹരി കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഏരിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്ത് ഭാവി കാര്യങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പങ്കു വെക്കുകയും ചെയ്തു.