മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മ എല്ലാ വർഷവും പുറത്തിറക്കാറുള്ള കലണ്ടർ ഈ വർഷവും പുറത്തിറക്കി. മുഹറഖ് ചാരിറ്റി ഓഫിസിൽ ചേർന്ന അൽ ഹിദായ മീറ്റിംഗിൽ അൽ ഹിദായ ഡയരക്ടർ ഷെയ്ഖ് സലാഹ് ബു ഹസ്സൻ അൽ ഹിദായ മലയാളംകൂട്ടായ്മ പ്രസിഡന്റ് ഹംസ ആമേതിൽ നിന്നും കലണ്ടർ ഏറ്റുവാങ്ങി.
നമസ്കാര സമയവും മറ്റുള്ള ഇസ്ലാമിക പ്രാധാന്യർഹമായ കാര്യങ്ങളും ഉൾപെടുത്തിയ കലണ്ടറാണ് അൽ ഹിദായ പുറത്തിറക്കാറുള്ളത് എന്ന് ഭാരവാഹികൾ അറിയിച്ചു. അൽ ഹിദായ ഹിദ് സെക്രട്ടറി പ്രസിഡന്റ് സക്കീർ ഹുസൈൻ, ഉസ്താദ് അബ്ദുൽ ലത്തീഫ് സീനിയർ അംഗം യാഖൂബ് ഈസാ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.