bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

New Project - 2022-11-18T225440.107

മനാമ: വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് 387 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സി.വി രാമൻ ഹൗസ് 378 പോയിന്റുമായി റണ്ണേഴ്‌സ് അപ്പായി. 304 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനവും 283 പോയിന്റുമായി ആര്യഭട്ട ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ റിഫ കാമ്പസുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, റീം (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻ.എസ്, മുഹമ്മദ് ഖുർഷിദ് ആലം, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ.ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ സ്കൂൾ പതാക ഉയർത്തി. സ്‌കൂൾ ബാൻഡ്, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചൈതന്യം വിളിച്ചോതുന്ന ഘോഷയാത്രകൾ എന്നിവയുടെ അകമ്പടിയോടെയുള്ള മാർച്ച് പാസ്റ്റ് കാണികളുടെ മനം കവർന്നു. മാർച്ച് പാസ്റ്റിൽ 74 പോയിന്റോടെ ആര്യഭട്ട ഹൗസ് ഒന്നാം സമ്മാനം നേടി. 70 പോയിന്റ് വീതം നേടി സി വി രാമൻ ഹൗസും വിക്രം സാരാഭായ് ഹൗസും രണ്ടാം സമ്മാനം പങ്കിട്ടു. മാർച്ച് പാസ്റ്റിൽ 61 പോയിന്റുമായി ജെ സി ബോസ് ഹൗസ് മൂന്നാം സമ്മാനം നേടി. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷനായിരുന്നു. ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ റിപ്പോർട്ട് അവതരിപ്പിച്ചു. സജി ആന്റണി നന്ദി പറഞ്ഞു.വിജയികൾക്ക് അറനൂറിലധികം മെഡലുകളും ട്രോഫികളും വിതരണം സമ്മാനിച്ചു.

വ്യക്തിഗത ചാമ്പ്യൻമാർ: 1. സൂപ്പർ സീനിയർ ആൺകുട്ടികൾ: മുഹമ്മദ് ഹഫീസ് (28 പോയിന്റ് -ജെ.സി ബോസ് ഹൗസ് ), 2.സൂപ്പർ സീനിയർ ഗേൾസ്: സാനിയ ഷാജി(28 പോയിന്റ് -സി.വി.രാമൻ ഹൗസ്), 3.സീനിയർ ആൺകുട്ടികൾ: ആരോൺ വിജു(28 പോയിന്റ് -സി.വി.രാമൻ ഹൗസ്),4. സീനിയർ ഗേൾസ്: ആഗ്നസ് ചാക്കോ(24 പോയിന്റ് -ജെസി ബോസ് ഹൗസ്),5. പ്രീ-സീനിയർ ആൺകുട്ടികൾ: ദിനോവ് റോണി (28 പോയിന്റ് -ജെസി ബോസ് ഹൗസ്), 6. പ്രീ-സീനിയർ ഗേൾസ്: നേഹൽ റീന ബിജു (24 പോയിന്റ് -ജെസി ബോസ് ഹൗസ്),7. ജൂനിയർ ആൺകുട്ടികൾ: അഫ്‌ലാ അബ്ദുൾ റസാഖ്(21 പോയിന്റ് വിക്രം സാരാഭായ് ഹൗസ്),8. ജൂനിയർ പെൺകുട്ടികൾ: ജന്നത്ത് ദീപ് കൗർ (23 പോയിന്റ് -ആര്യഭട്ട ഹൗസ്),9. സബ് ജൂനിയർ ആൺകുട്ടികൾ: അലി ഹുസൈൻ അലി(19 പോയിന്റ് -ആര്യഭട്ട ഹൗസ്),10. സബ് ജൂനിയർ പെൺകുട്ടികൾ: മോണ അബ്ദുൾ മജീദ് (18 പോയിന്റ് -സി.വി രാമൻ ഹൗസ്).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!