bahrainvartha-official-logo
Search
Close this search box.

ബി കെ എസ് പുസ്തകോത്സവത്തിൽ ഫോട്ടോഗ്രാഫി പ്രദർശനം

New Project - 2022-11-18T225202.345

മനാമ: ബഹ്റൈൻ കേരളീയ സമാജം ഡി.സി.ബുക്‌സ് ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെഎസ് ഫോട്ടോഗ്രാഫി ക്ലബ് നടത്തുന്ന ഫോട്ടോപ്രദർശന ഉദ്ഘാടനം സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

ഇന്ത്യൻ അമ്പാസിഡർ HE പിയുഷ് ശ്രീവാസ്തവ ബഹ്റൈൻ കേരളിയ സമാജം ഡി.സി ബുക്സ് ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവ മേളയും മേളയോടനുബന്ധിച്ചു നടത്തുന്ന ബി.കെ.എസ് ഫോട്ടോഗ്രാഫിക്ലബിന്റെ ഫോട്ടോ എക്സിബിഷൻ ഹാളും സന്ദർശിച്ചു

വ്യാഴാഴ്ച നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത യുവ എഴുത്തുകാരി ശ്രീ പാർവ്വതി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി എഴുത്തുകാരൻ ആദർശ് മാധവൻകുട്ടിയുടെ ‘ തിരുവനന്തപുരം ക്രൈം കഥകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ശ്രീപാർവ്വതി നിർവ്വഹിച്ചു. സഹൃദയ നാടൻ പാട്ടുസംഘം, മുരുകൻ കാട്ടാക്കടയുടെ കവിതയെ ആധാരമാക്കി അവതരിപ്പിച്ച സൂര്യകാന്തിനോവ് എന്ന ദൃശ്യാവിഷ്കാരവും അരങ്ങേറി.

ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഇന്നലെ പുസ്തകമേള സന്ദർശിച്ചു. പുസ്തകൊത്സവത്തിൽ ,19 ന് ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന എന്മകജെ എന്ന നാടകം അരങ്ങേറും. പത്തുനാൾ നീണ്ടു നിൽക്കുന്ന മേള നവംബർ 20 ന് അവസാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!