കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു

New Project - 2022-11-21T110503.833

മനാമ: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്.

ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ജുഫയർ ഒലിവ് വെസ്റ്റേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി ഉത്‌ഘാടനം ചെയ്തു.

ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സെയ്ദ് റമദാൻ നദ്‌വി മുഖ്യാതിഥിയായും, വൈറ്റോൾ ബഹ്‌റൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നൈന മുഹമ്മദ്, ഫിറ്റ്ജീ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അനിരുദ്ധ് ബരൻവാൽ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. കെ.പി.എ വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു.

അവാർഡ് കമ്മിറ്റി കൺവീനേഴ്‌സ് ആയ അനോജ് മാസ്റ്റർ, റോജി ജോൺ, സലിം തയ്യിൽ, കൃഷ്ണകുമാർ, അനിൽകുമാർ, നവാസ് കുണ്ടറ, വിനു ക്രിസ്റ്റി, പ്രവാസി ശ്രീ അംഗങ്ങൾ, വോളന്ടീയേഴ്സ് കമ്മിറ്റി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!