bahrainvartha-official-logo
Search
Close this search box.

ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ പ്രവാസികളും; പേൾ ബഹ്‌റൈൻ ഗാനം പുറത്തിറക്കി

New Project - 2022-11-21T112354.100

മനാമ: ബഹ്റൈനിലെ ടിക് ടോക് സൗഹൃദ കൂട്ടായ്മയായ പേൾ ബഹ്‌റൈൻ ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് ഗാനം സനാബിസ് മോണോ റെസ്റ്റോറെൻ്റിൽ നടന്ന ചടങ്ങിൽ വെച്ച് പുറത്തിറക്കി. ഹാരിസ് ഇക്കാചു സംവിധാനം ചെയ്ത ഗാനത്തിൻ്റെ നിർമാണം റസാഖ് ബാബു വല്ലപ്പുഴ, സോബിൻ്റെ സംഗീതത്തിന് അഷ്റഫ് പെറിഞ്ഞനത്തിൻ്റെതാണ് വരികൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പർഫോമിങ് ആർട്സ് ( I.I.P.A) ആണ് ഈ വീഡിയോയുടെ കോ സ്പോൺസർ. ജ്യോതി രാജ് കോറിയോഗ്രഫിയും, നവനീത് , അനസ് പാടൂർ , സൊബിൻ, അഷിത ഹാരിസ് Rap- ഹിജാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രോഗ്രാം മിക്സിംഗ് & മാസ്റ്റർറിംഗ് – ബിജു രാജൻ, റെക്കോർഡിംഗ് – ആൻ്റണി സണ്ണി, സിനി വേവ്സ് സ്റ്റുഡിയോ – ബഹ്റൈൻ , ക്രിയേറ്റീവ് സപ്പോർട്ട് – ഫയാസ് റഹ്മാൻ, ഫാസിൽ റാം, നർത്തകർ – രെൻജു രെൻഷ് , അഫ്സൽ ഖാൻ, ക്രിസ്ടോ, അച്ചു, രോഹിത് , മേഘ , മിഷ , മിസ്‌ന , ആയിഷ, ക്യാമറ – അസർ സിയ , അൻസർ ഷുക്കൂർ , പ്രശാന്ത് നായർ , ഹാരിസ് ഏകച്ചു എന്നിവരും ഷിജിത് അജയ് , പേൾ ബഹ്റൈൻ കുടുംബവും സുഹൃത്തുക്കളും ഗാനത്തിന് വേണ്ടി പ്രവർത്തിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!