ദോഹ : ഗ്രൂപ്പ് ഇ യിലെ ആദ്യ പോരാട്ടത്തിൽ അഞ്ചാം കിരീട ലക്ഷ്യവുമായിറങ്ങിയ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ശക്തരായ ജർമനിക്കെതിരെ ജപ്പാൻ വിജയം കണ്ടത്. പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജർമനി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ അവസാനത്തോടെ രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു.
75ാം മിനിറ്റിൽ ന്യൂയർ തട്ടിപ്പെറിപ്പിച്ച ബാൾ വലയിലെത്തിച്ച് റിറ്റ്സു ദോൻ ജപ്പാന് സമനില സമ്മാനിച്ചു. 83ാം മിനിറ്റിൽ തകുമ അസാനൊയും മാവുവൽ ന്യൂയറെ കീഴടക്കിയതോടെ ജർമനി പരാജയം മണത്തു. തിരിച്ചടിക്കാനുള്ള ജർമൻ ശ്രമങ്ങളെല്ലാം ജപ്പാൻ വിജയകരമായി പ്രതിരോധിച്ചതോടെ അവർക്ക് സ്വപ്നതുല്യമായ വിജയം സ്വന്തമായി.