bahrainvartha-official-logo
Search
Close this search box.

പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും വെള്ളിയാഴ്ച

New Project - 2022-11-23T205052.969

മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങൾ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശക്കെണിയിൽ അകപ്പെട്ടവരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും ജനകീയ സംഗമവും സെമിനാറും നവംബർ 25 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പലിശ വിരുദ്ധ ജനകീയ സെമിനാറിൽ പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കും. ഐസി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ്. വി.കെ. തോമസ് നിയമ ബോധവൽക്കരണം നടത്തും. പലിശ – സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നാട്ടിലെയും ബഹ്‌റൈനിലെയും നിയമ വിഷയങ്ങളിലെ സംശയങ്ങൾക്ക് സദസ്യർക്ക് അദ്ദേഹവുമായി സംവദിക്കാനുമുള്ള അവസരം ഉണ്ടാവും. തുടർന്ന് സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിക്കുകയും ചെയ്യും.

ജനകീയ സംഗമത്തോടനുബന്ധിച്ച് പലിശക്കെണിയിൽ അകപ്പെട്ടവർക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പരാതി നൽകാനും നിയമ സഹായ നടപടികൾ നൽകാനുമുള്ള ഹെൽപ് ഡസ്കും പ്രവർത്തിക്കും.

പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ ബാബു, അനസ് റഹീം, ഷാജി മൂതല, മണിക്കുട്ടൻ, ബദ്റുദ്ദീൻ പൂവ്വാർ, യോഗാനന്ദ് കാശ്മിക്കണ്ടി എന്നിവർ സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും അനസ് റഹീം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!