മനാമ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി compassion 22 ത്രയിമാസ കേമ്പയിന്റെ ഭാഗമായി ഒവി അബ്ദുള്ള ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും,വി കുട്ട്യാലി സാഹിബ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക് വേണ്ടിയും ഷിഫാ അൽ ജസിറാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആലി സ്പോർട്സ് ക്ലബ്ബിൽ വെച്ച് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കെഎംസിസിയുടെ വിവിധ കമ്മിറ്റിയുടെ ടീമുകൾ പങ്കെടുത്തമത്സരത്തിൽ ഈസ്റ്റ് റിഫ ഏരിയ, മുഹറഖ് ഏരിയ, വയനാട് ജില്ലാ, നാദാപുരം മണ്ഡലം, കുറ്റ്യാടി മണ്ഡലം,വേളം പഞ്ചായത്ത് തുടങ്ങിയവർ മാറ്റുരച്ചു. വാശിയേറിയപോരാട്ടത്തിൽ നാദാപുരം മണ്ഡലം കെഎംസിസി ടീം വിന്നേഴ്സ് ട്രോഫിയും, കുറ്റിയാടി മണ്ഡലം കെഎംസിസി ടീം റണ്ണേഴ്സ് ട്രോഫിയും സ്വന്തമാക്കി.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ എംഡി സിയാദ്,സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ, ട്രെഷറർ റസാക്ക് മൂഴിക്കൽ, ഓർഗനിസിങ് സിക്രട്ടറി മുസ്തഫ ഹൂറ,സ്‌പോർട് വിംഗ് ചെയർമാൻ നിസാർ ഉസ്മാൻ, ഗഫൂർ കൈപ്പ മംഗലം, റഫീഖ് തോട്ടക്കര, ഷംസുദീൻ, MA റഹ്മാൻ, മുനീർ. കെ. കെ. സി, അസ്‌ലം വടകര,ഷാജഹാൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ, ജില്ലാ ഏരിയ മണ്ഡലം പഞ്ചായത് നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. റഫീഖ് വടകര ടൂർണമെന്റ് നിയന്ത്രിച്ചു.
വിജയികളായ ടീമിനു കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ സാഹിബും, കെ. കെ. സി മുനീറും ട്രോഫികൾ കൈമാറി. കൂടാതെ വിജയികൾക്ക് മെടലുകളും, ഇതര ട്രോഫികളും, പ്രോമിസിങ് ക്യാഷ് അവാർഡും നൽകി. എൻ അബ്ദുൽ അസീസ്, റഫീഖ് കുന്നത്ത്,അഷ്‌റഫ് ടി ടി, മൂസ. ഇ. കെ, സിദ്ധീഖ്. MK, ഷമീർ, ഉമ്മർ,RK. മുഹമ്മദ്,ഫസലുറഹ്മാൻ, സാജിദ്, റസാഖ് മണിയൂർ,റസാഖ് അമാനത്ത്, മുസ്തഫ, കുഞ്ഞമ്മദ്, നിസാർ മാവിലിൽ,സജീർ, നാസ്സർ, ആരിഫ്, സിദീഖ്. AP, റിയാസ്, ആസിഫ് തുടങ്ങി കെഎംസിസി വളണ്ടിയർ വിംഗ് നേതാക്കൾ റിയാസ് ഒമാനൂർ തുടങ്ങിയവർ ടൂർണമെന്റ്ന് നേതൃത്വം നൽകി. ഷിഫാ അൽ ജസീറ മെഡിക്കൽ ടീം സജീവമായി പ്രവർത്തിച്ചു. ടൂർണമെന്റ് വളരെ വിജയകരമായി നടത്താൻ കഴിഞ്ഞു എന്ന് ഈസ്റ്റ് റിഫ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.