മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാകുന്ന ഐ വൈ സി സി ബഹ്റൈന്റെ സ്ഥാപകാംഗവും, നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ജെറി പി ജോർജ്‌ജിന് ദേശീയ കമ്മറ്റി യാത്രയപ്പ് നൽകി. ഐ വൈ സി സി ബഹ്റൈന്റെ രൂപീകരണകാലം മുതൽ ശക്തമായ പ്രവർത്തനങ്ങളുമായി വർഷാവർഷം മാറിവരുന്ന നേതൃത്വങ്ങൾക്ക് പിന്തുണയും നിർദേശങ്ങളും നൽകിവരുന്ന അടിയുറച്ച പ്രവർത്തകനായിരുന്നു ഇദ്ദേഹമെന്ന് കമ്മിറ്റി യോഗത്തിൽ സൂചിപ്പിച്ചു. മുൻ ദേശീയ പ്രസിഡന്റ് ഈപ്പൻ പി ജോർജിന്റെ സഹോദരനും കൂടിയാണ് ജെറി.
ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ മനാമ കെ സിറ്റി ബിസിനസ് സെന്റർ ഹാളിൽ നടന്ന യാതായപ്പ് സമ്മേളനത്തിൽ ദേശീയ ചാരിറ്റി വിങ്ങ് കൺവീനർ ഷഫീക് കൊല്ലം, ഐടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ പ്രസിഡന്റുമാരായ അനസ് റഹിം, ബ്ലെസ്സൺ മാത്യു, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ, മനാമ ഏരിയാ പ്രസിഡന്റ് ജയഫർ അലി, ഗുദൈബിയ ഏരിയാ പ്രസിഡന്റ് പ്രമിജ്, റിഫ ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജോമോൻ, നസീർ, സ്റ്റെഫി സാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.