മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇന്ന് നവംബർ 26 ശനിയാഴ്ച പ്രൊഫസർ ടി പി കുഞ്ഞി കണ്ണൻ സംസാരിക്കുന്നു. വൈകിട്ട് 8ന് സമാജം ബാബുരാജൻ ഹാളിൽ വെച്ചാണ് പ്രഭാഷണവും തുടർന്നുള്ള സംവാദവും നടക്കുക എന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.
കോഴിക്കോട് ഗവർമെൻറ് ആർട്ട്സ് കോളേജിലെ പ്രൊഫസറായിരുന്ന ടി.പി കുഞ്ഞിക്കണ്ണൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നെഹ്റുവിയൻ ഇന്ത്യയാണ് പ്രഭാഷണ വിഷയം. പ്രഭാഷണത്തിനു ശേഷം നടക്കുന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് പ്രൊഫസർ ടി പി കുഞ്ഞി കണ്ണൻ മറുപടി പറയുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസംഗവേദി കൺവീനർ അനു ബി കുറുപ്പ് – 66344043 ജോയിൻ കൺവീനർ സന്ധ്യാ ജയരാജ് – 34694939 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.