മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ‘പുതുലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മനാമ ഏരിയ വനിതകൾക്കും ടീനേജ് കുട്ടികൾക്കുമായി വിവിധതരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഖുർആൻ പാരായണം , ഹെന്ന ഡിസൈനിങ്, നാലുമണി പലഹാരം (പാചകമത്സരം) ടീനേജ് കുട്ടികൾക്ക് കാലിഗ്രാഫി എന്നിങ്ങനെയാണ് മത്സരങ്ങൾ. ഡിസംബർ 9നു സിഞ്ചിലെ ഫ്രന്റ്സ് ഹാളിൽ നടക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾക്കും റെജിസ്ട്രേഷനും 39010940 , 38116807,33538916, 34078858 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ അറിയിച്ചു.