മനാമ: കെഎംസിസി മനാമ ആസ്ഥാന മന്ദിരത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വച്ച് മണ്ഡലം പ്രസിഡന്റ് ആഷിക് കോപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഷാഫി പാറക്കട്ട ,
സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, സംസ്ഥാന ജോയിൻ സെക്രട്ടറി റഫീഖ് തോട്ടക്കര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഖലീൽ ആലമ്പാടി, ആക്ടിങ് സെക്രട്ടറി മനാഫ് പാറക്കട്ട ,സ്വാഗത കമ്മിറ്റി ചെയർമാൻ കുഞ്ഞാമു ബെദിര , കൺവീനർ റിയാസ് പട്ള , മുൻ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,
സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുസ്താഖ് മൊഗ്രാൽ പുത്തൂർ സ്വാഗതവും , ട്രഷറർ ഫൈസൽ ബെദിര കർമ പദ്ധതി അവതരണവും, പ്രവർത്തന ഫണ്ട് പി.കെ. ഹാരിസ് മണ്ഡലം ഭാരവാഹികൾക്ക് കൈമാറി .ഖലീൽ ഖാസിലേൻ നന്ദിയും പ്രകാശിപ്പിച്ചു.
മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ് മുട്ട് മത്സരവും, ടീം മർഹബ അവതരിപ്പിച്ച കോൽ കളിയും, ടീം അത്തൂസ് ഒരുക്കിയ കൈ മുട്ടി പാട്ടും നൽകിയ ദൃശ്യ വിരുന്ന് പ്രവർത്തന ഉദ്ഘാടന സദസ്സിനെ മനോഹരമാക്കി.
കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ റൗഫ് പട്ള , സമീർ പുഞ്ചിരി, മുനീർ പടുപ്പിൽ, ജോയിൻ സെക്രട്ടറിമാരായ സമീർ ബള്ളൂർ, ഇസ്ഹാഖ് പുളിക്കൂർ, ഫാഹിസ് തളങ്കര, നൗഫൽ ചൂരി എന്നിവർ പരിപാടി നിയന്ത്രിച്ചു.