മനാമ: ഐവൈസിസി ബഹ്‌റൈൻ “സമകാലിക ഇന്ത്യയും യുവാക്കളും” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച്ച (05/12/2022) വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഡിലൈറ്റ്‌സിൽ വെച്ച് നടക്കുന്ന പരിപാടി ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉത്‌ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐവൈസിസി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.