മനാമ: യൂത്ത് ഇന്ത്യ യൂത്ത് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റെര്ണല് ബാഡ്മിന്റൺ ടൂർണമെന്റിൽ മുഹറഖ് ജേതാക്കളായി . 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ മുഹറഖിനു വേണ്ടി കളിച്ച ഇജാസ് ,ജസീം റിഫയുടെ അബ്ദുൽ അഹദ് ,ശാമിൽ ടീമിനെ പരാജയപ്പെടുത്തി.
വിജയികൾക് യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസും റണ്ണേഴ്‌സ് അപ്പ് ടീമിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി ഫൈസലും ട്രോഫി സമ്മാനിച്ചു. അബ്ദുൽ അഹദ് , ഇജാസ് , ഫൈസൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.