bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് അസോസിയേഷൻ ഒരുക്കുന്ന എക്സിബിഷൻ 15 മുതൽ

WhatsApp Image 2022-12-06 at 3.32.55 PM

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15ന് ആരംഭിക്കും. ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എക്സിബിഷൻ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ വെച്ചാണ് നടക്കുക. ബഹ്‌റൈൻ  – അറബ് സാംസ്കാരിക തനിമയെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന “ഇൻസ്‌പയർ” എന്ന തലക്കെട്ടിൽ നടക്കുന്ന എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകൾ ആണ് എക്‌സിബിഷനിൽ ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ, വിർച്വൽ റിയാലിറ്റി ഡിസ്‌പ്ലെ, കാർട്ടൂൺ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ  തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ പ്രേക്ഷകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

എക്സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരകമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബൌൺസി കാസിൽ, ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാ സദസുകൾ എന്നിവയും നടക്കും.

എക്സിബിഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതി ഫ്രന്റ്‌സ് നേതാക്കൾ  ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മജ്‌ലിസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. കൂടിക്കാഴ്ചയിൽ ഫ്രന്റ്‌സ് വൈസ് പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ്, എക്സിബിഷൻ പ്രൊഡക്ഷൻ കൺവീനർ മജീദ് തണൽ എന്നിവർ പങ്കെടുത്തു. കോൺവെക്സ് ഇവന്റ് മാനേജ്‌മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് എക്സിബിഷൻ കോർഡിനേറ്റർ സാജിറും ജനറൽ കൺവീനർ മുഹമ്മദ് മുഹ് യുദ്ദീനും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!