ഫ്രന്റ്‌സ് വനിതാ സമ്മേളനം: മുഹറഖ് ഏരിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

New Project - 2022-12-06T155752.703

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം, നവലോക നിർമൃതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മുഹറഖ്‌ ഏരിയ,വനിതകൾക്കും കൗമാരപ്രായക്കാർക്കുമായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സ്ത്രീകൾക്കായി ഖുർആൻ പാരായണ മത്സരം, പുഡിങ് മത്സരം, മെഹന്ദി ഡിസൈനിങ്, ടീനേജ് കുട്ടികൾക്കായി ഡ്രോയിങ് കോമ്പറ്റിഷൻ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. വിജയികളാവുന്നവരെ വനിതാ സമ്മേളന വേദിയിൽ വെച്ച് പ്രഖ്യാപിക്കുന്നതായിരിക്കും. ഡിസംബർ ഒൻപതിനു മുഹറഖ്‌ ഫ്രന്റസ് ഓഫീസിൽ നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 35665700, 33909497, 34163712 എന്നീ നമ്പറുകളിലും ടീൻസ് മത്സരങ്ങൾക്കായി 34253107 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ, സമീറ നൗഷാദ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!