bahrainvartha-official-logo
Search
Close this search box.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ 14ാമ​ത് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് ഡി​സം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ

New Project - 2022-12-07T093934.991

മ​നാ​മ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് വാ​ർ​ഷി​ക അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് ഡി​സം​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ ഡി​​പ്ലോ​മാ​റ്റ് റാ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മേ​ഖ​ല​യി​​ൽ​നി​ന്നും ഇ​ന്ത്യ, യു.​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 300ല​ധി​കം ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ സി.​ഇ.​ഒ​മാ​ർ, സി.​എ​ഫ്.​ഒ​മാ​ർ, സി.​ഒ.​ഒ​മാ​ർ, സം​രം​ഭ​ക​രാ​യി മാ​റി​യ ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും.

‘പു​തി​യ ച​ക്ര​വാ​ളം മാ​ടി​വി​ളി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്റൈ​ൻ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര ഉ​പ​രി​ത​ല, ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി ഓ​ൺ​ലൈ​നി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. ഐ.​സി.​എ.​​ഐ പ്ര​സി​ഡ​ന്റ് ഡോ. ​ദേ​ബാ​ശി​ഷ് മി​ത്ര, വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​കേ​ത് ത​ലാ​ത്തി, മാ​രു​തി സു​സു​ക്കി ഇ​ന്ത്യ സി.​എ​ഫ്.​ഒ അ​ജ​യ് സേ​ഥ്, ഐ.​എം.​എ​ഫ് മു​ൻ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​ന​രേ​ന്ദ്ര യാ​ദ​വ്, ജെ​റ്റ്സെ​റ്റ്ഗോ സി.​ഇ.​ഒ ക​നി​ക ത​ക്രി​വാ​ൾ എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന മ​റ്റ് പ്ര​മു​ഖ​ർ. സെ​ലി​ബ്രി​റ്റി ടി.​വി താ​ര​വും മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റു​മാ​യ സു​ധ ച​ന്ദ്ര​ൻ, പ​ത്മ​ശ്രീ മ​നോ​ജ് ജോ​ഷി എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

ഇ​ത്ത​വ​ണ 17 പ്ര​ശ​സ്ത​രാ​യ പ്ര​ഭാ​ഷ​ക​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​പേ​ഴ്സ​ൻ ഷ​ർ​മി​ള സേ​ഠ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ർ​പ​റേ​റ്റ് ത​ട്ടി​പ്പു​ക​ളും പാ​ളി​ച്ച​ക​ളും, ഭ​ര​ണ​ത​ല​ത്തി​ലു​ള്ള അ​വ​യു​ടെ പ്ര​ത്യാ​ഘാ​തം, സ്വ​കാ​ര്യ​ത​യി​ലും സൈ​ബ​ർ സു​ര​ക്ഷ​യി​ലു​മു​ള്ള ആ​ശ​ങ്ക, ഓ​ഡി​റ്റ​ർ​മാ​രും അ​ക്കൗ​ണ്ട​ന്റു​മാ​രും തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ണ്ടാ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച​വ​രു​ടെ അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സി​​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​നാ​ൻ​ഷ്യ​ൽ അ​നാ​ലി​സി​സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ധ്യ​ക്ഷ ദു​ആ അ​ബ്ദു​ല്ല അ​ൽ​മു​അ​ല്ലിം, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ, കെ.​പി.​എം.​ജി ബ​ഹ്റൈ​ൻ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ജ​മാ​ൽ ഫ​ക്രൂ, ബ​ഹ്റൈ​ൻ അ​ക്കൗ​ണ്ട​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് അ​ലി രാ​ധി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!