മനാമ: രക്ത ദാനത്തിൻ്റെ പ്രാധാന്യം പ്രവാസി സമൂഹത്തിൽ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലുമായി (BDF) സഹകരിച്ച് ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹറൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് രാവിലെ എട്ടുമണി മുതൽ ഒരു മണിവരെ ബി.ഡി.എഫ് ഹോസ്പിറ്റലിൽ നടക്കുന്ന ജനകീയ രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39405069 അല്ലെങ്കിൽ 39124878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.