മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ പാക്‌ട്, അംഗങ്ങൾക്കായി ക്വസ്ട് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സഡേ സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറിലധികം കുടുംബങ്ങൾ വാശിയോടെ പങ്കെടുത്ത മത്സരങ്ങളിൽ ഒന്നാമത് എത്തിയത് ടീം ശൂരൻ ആണ്. രണ്ടാം സ്ഥാനം ടീം ധീരൻ കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനത്തു എത്തിയത് ടീം ചുള്ളൻ ആണ്.
ഇൻഡിവിജ്വൽ ചാമ്പ്യൻസ് ആയ ശ്രീ വിനോദ് അലിയാത്, ഉഷ സുരേഷ്, അന്വിത സതീഷ് , റോഷ്‌നി സുരേഷ് , വിഘ്‌നേഷ് , അദ്വൈത് , പ്രജ്വൽ എന്നിവർക്കുള്ള ട്രോഫികളും മറ്റു വിജയികൾക്കായുള്ള മെഡലുകളും തത്സമയം തന്നെ വിതരണം ചെയ്യുകയുണ്ടായി.
ഈ വാശിയേറിയ മത്സരങ്ങൾ നടക്കുന്നതിനിടയിലും, നാട്ടിൽ നിന്നും ബഹ്‌റിനിലുള്ള മക്കളെ കാണാൻ എത്തിയ അമ്മമാരെ ആദരിക്കാനും പാക്‌ട് സമയം കണ്ടെത്തി.
അടുത്ത് നടക്കാൻ ഇരിക്കുന്ന “സൃഷ്ടി” എന്ന കലാവിരുന്നിലേക്കും മെഗാ ന്യൂ ഇയർ പ്രോഗ്രാമ്മിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.