കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് പ്രവര്‍ത്തക സംഗമം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി . ഉച്ചക്ക് 12.30 മുതല്‍ വെെകുന്നേരം 4.30 വരെ മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി രണ്ട് സെഷനുകളിലായാണ് നടന്നത് . ”ഉയരുന്ന കാലം ഉണരുന്ന ചിന്തകള്‍ മുറുകെ പിടിടക്കേണ്ട മൂല്യങ്ങള്‍” എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പ് കെഎംസിസി ബഹ്റെെന്‍ സംസ്ഥാന വെെസ് പ്രസിഡന്‍റ് എപി ഫെെസല്‍ ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് , വെെസ് പ്രസിഡന്‍റ് അസീസ് കൊടുവള്ളി എന്നിവര്‍ വിവിധ സെഷനുകളില്‍ അദ്ധ്യക്ഷത വഹിച്ചു .ആദ്യ സെഷനില്‍ ബഹ്റെെന്‍ കെഎംസിസി സംസ്ഥാന വെെസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ വെള്ളികുളങ്ങരയും രണ്ടാം സെഷനില്‍ കെഎംസിസി ബഹ്റെെന്‍ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കരയും പ്രഭാഷണങ്ങള്‍ നടത്തി . പ്രമേയത്തിന്‍റെ കാലിക പ്രസക്തിയെ കുറിച്ച് വിശദീകരിച്ച പ്രഭാഷകര്‍ , മുസ്ലിം ഐഡന്‍റിറ്റി ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ മികച്ച സാമൂഹിക ബോദവും മതേതര കാഴ്ച്ചപ്പാടും ഉള്ള പ്രഭുദ്ധരായ ജനതയെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചത് ലീഗ് രാഷ്ട്രിയത്തിന്‍റെ നേട്ടമാണെന്നും പറഞ്ഞു വെച്ചു . കെഎംസിസി സംസ്ഥാന സെക്രട്ടറി ഷാജഹാന്‍ പരപ്പന്‍പൊയില്‍ സന്നിഹിതനായിരുന്നു.
കൊടുവള്ളി മണ്ഡലം കെഎംസിസി ഭാരവാഹികളായ മുനീര്‍ എരിഞ്ഞിക്കോത്ത് , കാദര്‍ അണ്ടോണ , മുനീര്‍ ഓമശ്ശേരി , അബ്ബാസ് തെക്കേമണ്ണില്‍ , അന്‍വര്‍ വാവാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി . മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ , ഓര്‍ഗനെെസിംങ് സെക്രട്ടറി സാബിഖ് പുല്ലാളൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സ്വാഗതവും മണ്ഡലം സെക്രട്ടറിമാരായ നൗഷാദ് ചെമ്പ്ര , മന്‍ഷാദ് ടിപി എന്നിവര്‍ നന്ദിയും പറഞ്ഞു .