മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 59-ാമത് ഇടവകദിനവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും 2022 ഡിസംബർ 9 വെള്ളിയാഴ്ച സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മാർത്തോമ്മാ സഭയുടെ മലേഷ്യ-സിംഗപ്പൂർ – ഓസ്ട്രേലിയ – ന്യൂസിലാൻഡ് ഭദ്രാസനാദ്ധ്യക്ഷനും മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റമായ അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷനായിരുന്നു. സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, അൽമോയ്ദ് കോൺട്രാക്ടിംഗ് ഗ്രൂപ്പ് സി.ഇ.ഓ. എം.ടി. മാത്യൂസ്, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് കോശി സാമുവേൽ, ഇടവക ട്രസ്റ്റി ഏബ്രഹാം തോമസ് എന്നിവർ ആശംസകൾ നേർന്നു. ഇടവക സെക്രട്ടറി അനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകയിൽ ഈ പ്രവർത്തന വർഷം 60 വയസ്സ് പൂർത്തിയായവരേയും ഇടവക അംഗത്വത്തിൽ 40 ഉം 25 ഉം വർഷങ്ങൾ പൂർത്തിയായവരേയും 10, 12 ക്ലാസ്സുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ഇടവകയുടെ ഈ വർഷത്തെ ചിന്താവിഷയം നിർദ്ദേശിക്കുകയും അവതരണ ഗാനം എഴുതി ചിട്ടപ്പെടുത്തുകയും ചെയ്ത ഡെൻസി അനോജ്, ഇടവക ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്മറ്റി അംഗങ്ങൾ, മുൻ വർഷത്തെ കമ്മറ്റി അംഗങ്ങൾ എന്നിവരെയും ആദരിച്ചു. പ്രോഗ്രാം കൺവീനർ ജിനു സജി ഏവർക്കും നന്ദി അറിയിച്ചു.