bahrainvartha-official-logo
Search
Close this search box.

നിർഭയത്വമാണ്‌ മതം, അഭിമാനമാണ്‌ മതേതരത്വം; അൽ ഫുർഖാൻ സെന്റർ പ്രചാരണ സംഗമം സംഘടിപ്പിച്ചു

1 (3)

മനാമ: നിർഭയത്തമാണ്‌ മതം അഭിമാനമാണ്‌ മതേതരത്വം എന്ന ശീർഷകത്തിൽ ഡിസംബർ അവസാനവും 2023 ജനുവരി ഒന്നിനുമായി കോഴിക്കോട്‌ സ്വപ്ന നഗരിയിൽ വെച്ച്‌ നടക്കുന്ന മുജാഹിദ്‌ പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ പ്രചാരണ സംഗമം സംഘടിപ്പിച്ചു.

മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കെ.എൻ.എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ ഹുസൈൻ മടവൂർ ഉദ്‌ഘാടനം ചെയ്തു. കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ കായക്കൊടി പ്രമേയ വിശദീകരണം നിർവ്വഹിച്ചു. അൽ ഫുർഖാൻ സെന്റർ ചെയർമാൻ ഡോ അബ്ദുല്ലാഹ്‌ അബുൽ ഹമീദ്‌ അസ്സഅദി കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സീനിയർ വൈസ്‌ പ്രസിഡന്റ്‌ കുട്ടൂസ മുൻണ്ടേരി ഫ്രെന്റ്സ്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ജനറൽ സെക്രട്ടറി സിറാജ്‌ മേപ്പയ്യൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടിപി അബ്ദുറഹ്‌മാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌ പിപി നഷാദ്‌ സ്കൈ നൂറുദ്ദീൻ ഷാഫി ജാഫർ മൊയ്‌ദീൻ എന്നിവർ പ്രസീഡിയമായിരുന്നു. അൽ ഫുർഖാൻ സെന്റർ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ മൂസാ സുല്ലമി അധ്യക്ഷത വഹിച്ച പരിപാടിക്ക്‌ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പോഗ്രാം ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. മുജീബ്‌റഹ്‌മാൻ എടച്ചേരി മനാഫ്‌ കബീർ പാലക്കാട്‌ ഇൽയാസ്‌ കക്കയം അനൂപ്‌ തിരൂർ ഫാറൂഖ്‌ മാട്ടൂൽ ഇഖ്‌ബാൽ തളിപ്പറമ്പ്‌ യൂസുഫ്‌ കെപി മുജീബ്‌ വെട്ടത്തൂർ സഫീർ മേപ്പയ്യൂർ ആശിഖ്‌ എൻപി മുന്നാസ്‌ റമീസ്‌ സമീർ പട്ടേരി തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!