മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വൈദ്യുതി, ജലവിഭവ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരുവരും അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. ഊർജ രംഗത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യം മന്ത്രി കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചു. വൈദ്യുതി, ജലം, ഊർജം എന്നീ മേഖലകളിലെ പുരോഗതിക്കായി ബഹ്റൈൻ നടത്തുന്ന പരിശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു.