bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനി ഉത്പന്നങ്ങളുടെ വിപണന മേളയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി

Image 1 (1)

മ​നാ​മ: 51ാമ​ത് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തിൻറെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബ​ഹ്റൈ​നി ഉ​ൽ​പ​ന്ന​മേ​ള ആ​രം​ഭി​ച്ചു. ദാ​നാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദേ​ൽ ഫക്രൂ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്തി​ന്റെ നേ​ട്ട​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് പൊ​തു​മേ​ഖ​ല​യു​മാ​യു​ള്ള സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രാ​ജ്യ​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഈ ​സ​ഹ​ക​ര​ണം സാ​ധ്യ​മാ​യി​ട്ടു​​​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്‌​റൈ​ൻ ചെ​റു​കി​ട മേ​ഖ​ല, ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റ്, എ​ക്‌​സ്‌​പോ​ർ​ട്ട് ബ​ഹ്‌​റൈ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​ൽ​പ​ന്ന​മേ​ള​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം. പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി ഷെ​ഫ് അ​ലാ​യു​ടെ കു​ക്ക​റി ഡെ​മോ​യു​മു​ണ്ടാ​കും. ബ​ഹ്റൈ​നി​ലെ ലു​ലു​വിൻറെ ഒ​മ്പ​ത് സ്റ്റോ​റു​ക​ളി​ലും ദേ​ശീ​യ​ദി​ന പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. എ​ക്സ്​​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സ​ഫ ഷ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ലി​ഖ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!