bahrainvartha-official-logo
Search
Close this search box.

അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ ദേശീയ ദിനം ആഘോഷിച്ചു

bahrain al noor international school

മനാമ: 2022 ഡിസംബർ 15 വ്യാഴാഴ്ച, അൽ-നൂർ ഇന്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളായി. ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ബോർഡ് ചെയർമാൻ അലി ഹസൻ, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, സ്കൂൾ പ്രിൻസിപ്പൽ അമീൻ ഹലൈവ, എല്ലാ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും വിദ്യാർത്ഥികളും പങ്കെടുത്തു.

ബഹ്‌റൈൻ ബാൻഡ് “അൽ-ജർബ” വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്തു, ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അബ്ദുല്ല ഇഹാബ് എന്ന ബഹ്‌റൈൻ വിശുദ്ധ ഖുർആനിലെ ദൈവിക സൂക്തങ്ങൾ പാരായണം ചെയ്തു. വിദ്യാർത്ഥികളായ അബ്ദുൽ റഹ്മാൻ അഹമ്മദ്, ജൂഡി മുഹമ്മദ് സമർ എന്നിവർ സന്നിഹിതരായവരെ സ്വാഗതം ചെയ്തു. ചടങ്ങിന്റെ പ്രോഗ്രാം വിദ്യാർത്ഥികളായ അഹമ്മദ് ഹഫീസ്, റാൻഡ് അഹമ്മദ്, അലാ ഹഫീസ്, മുഹമ്മദ് നാജി, ഫാത്തിമ അൽ ഖസീർ എന്നിവർ അവതരിപ്പിച്ചു.

വിദ്യാർത്ഥികൾക്കായി മാജിക് ഷോകൾ, വിനോദ, കായിക ഗെയിമുകൾ, മത്സരങ്ങൾ, ഫെയ്സ് പെയിന്റിംഗ്, എന്നീ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. സ്‌കൂൾ കാമ്പസിൽ നടന്ന ഈ ചടങ്ങിൽ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പം എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള 5000 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അക്കാദമിക് ഫ്രറ്റേണിറ്റി & അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ആവേശത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!