bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: അമ്പത്തിയൊന്നാമത് ബഹ്റൈൻ ദേശീയദിനാഘോഷം ത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി ശിഫാ അൽ ജസീറ ഹോസ്പിറ്റലുമായി യോജിച്ച് കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓർത്തോ , ജനറൽ മെഡിസിൻ, ENT എന്നീ വിഭാഗം ഡോക്ടർമാർ പരിശോധന നടത്തി. ബ്ലഡ് ഷുഗർ, ക്ലോളസ്‌ട്രോൾ, യൂറിക്ക് ആസിഡ്, ക്രിയാറ്റിൻ, SGPT എന്നീ ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായിരുന്നു. ശിഫാ അൽ ജസീറ മാർക്കറ്റിങ്ങ് മാനേജർ മൂസ സാഹിബ് ക്യാമ്പ് സന്ദർശിച്ചു.

മദ്‌റസ കമ്മിറ്റി ജനറൽ സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി, കേന്ദ്ര കമ്മിറ്റി ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, ശഹീർ കാട്ടാമ്പളളി, അശ്റഫ് അൻവരി ചേലക്കര, ഹാഫിദ് ശറഫുദ്ദീൻ മൗലവി, അബ്ദു റഹ്മാൻ മുസ്ലിയാർ, എന്നിവർ നേതൃത്വം നൽകി. റഊഫ് കണ്ണൂർ,സജീർ പന്തക്കൽ , അബ്ദുൽ റസ്സാഖ്,സുബൈർ അത്തോളി, ജാഫർ കണ്ണൂർ, സ്വാലിഹ് കുറ്റിയാടി , മുബഷീർ അലി ,
റഫീഖ് പേരാമ്പ്ര, അശ്റഫ് , മുഷ്താഖ് എന്നിവർ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!