bahrainvartha-official-logo
Search
Close this search box.

ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈൻ മാർത്തോമ്മാ ഇടവക

മനാമ: വിശുദ്ധ ആരാധനയെ തുടർന്ന് രാവിലെ 10:30 ന് മാർത്തോമ്മാ കോംപ്ലെക്സിൽ 51-ാം ബഹ്റൈൻ ദേശീയ ദിനാഘോഷം ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ.ഡേവിഡ് വി. ടൈറ്റസിന്റെ അദ്ധ്യക്ഷതയിൽ കൂടുക ഉണ്ടായി. ഇടവക സെക്രട്ടറി അനോജ് വന്നു ചേർന്ന ഏവർക്കും സ്വാഗതം അരുളി. ഇടവകയിലെ കുട്ടികൾ ഇരുവശങ്ങളിലും ബഹ്റൈൻ പതാക വീശി അതിഥികളെ വരവേറ്റു. ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റി സ്ഥാപകൻ ഖലീൽ ദയ്ലാമി മുഖ്യ അതിഥിയായിരുന്ന സമ്മേളനത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക ഫാത്തിമ അൽ മൻസൂരി വിശിഷ്ഠാതിഥിയായി പങ്കെടുത്തു.

ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ട്രസ്റ്റി ഏബ്രഹാം തോമസ് എന്നിവർ സ്വാതന്ത്യദിന ആശംസകൾ നേർന്നു. ഇടവക ഊദ്യോഗിക ഭാരവാഹികൾ, ഇടവക ജനങ്ങൾ എന്നിവർ സന്നിഹിതർ ആയിരുന്നു. ടോബിൻ തോമസ് പ്രാരംഭ പ്രാർത്ഥനയും, ഇടവക ആത്മായ ഉപാധ്യക്ഷൻ മാത്യൂസ് ഫിലിപ്പ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. കൺവീനർ പ്രതീഷ് തോമസ് വന്നു ചേർന്ന ഏവർക്കും നന്ദി പ്രകാശിപ്പിച്ച സമ്മേളനത്തിൽ ശ്രീമതി. നീതു ചാൾസ് അവതാരകയും ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!