bahrainvartha-official-logo
Search
Close this search box.

കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമം; കെ.​കെ. ര​മ എം.​എ​ൽ.​എ പ​ങ്കെ​ടു​ക്കും

New Project - 2022-12-22T122322.665

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ‘ഉ​ണ​ർ​വ് 2022-23’ പ്ര​വ​ർ​ത്ത​ക സം​ഗ​മം വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.വ​ട​ക​ര എം.​എ​ൽ.​എ കെ.​കെ. ര​മ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. ദീ​ർ​ഘ​കാ​ലം കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ പ​ദ​വി അ​ല​ങ്ക​രി​ച്ച എ​സ്.​വി. ജ​ലീ​ലി​നെ പു​ത്തൂ​ർ അ​സീ​സ് സ്മാ​ര​ക ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര ജേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് നോ​ർ​ക്ക​യി​ൽ​നി​ന്നും മ​റ്റും കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ക്കു​ക, പ്ര​വാ​സി​ക​ളാ​യ​വ​ർ​ക്ക് ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കാ​രു​ണ്യ സ്പ​ർ​ശം, വ​ട​ക​ര സി.​എ​ച്ച് സെ​ന്റ​ർ പ്ര​വാ​സി സേ​വാ കേ​ന്ദ്ര​ത്തി​നു അ​വി​ടെ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും ക​മ്പ്യൂ​ട്ട​ർ, പ്രി​ൻ​റ​ർ മു​ത​ലാ​യ അ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കി സ​ഹ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ചി​ല​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്തു​ള്ള മി​നി ഹാ​ളി​ൽ വ​ട​ക​ര​യു​ടെ ത​നി​മ​യു​മാ​യി വ​നി​ത വി​ങ്ങി​​​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ട്ടു​ക​ട ഒ​രു​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ് ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി അ​സ്‌​ലം വ​ട​ക​ര, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ അ​ഷ്റ​ഫ്‌, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഷ്ക​ർ വ​ട​ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത്‌ അ​ലി ഒ​ഞ്ചി​യം, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ റ​ഫീ​ഖ്‌ പു​ളി​ക്കൂ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ പു​തു​പ്പ​ണം, സെ​ക്ര​ട്ട​റി റ​ഷീ​ദ്‌ വാ​ഴ​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!