bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ‘ഇൻസ്പയർ’ എക്‌സിബിഷന് ഉജ്വലമായ സമാപനം

IMG-20221221-WA0080

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ക്യാപിറ്റൽ ചാരിറ്റി അസോഷിയേഷനുമായി സഹകരിച്ചു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച “ഇൻസ്പയർ” ഇൻഡോ – അറബ് കൾച്ചറൽ എക്‌സിബിഷനു ഉജ്വല സമാപനം. ബഹ്‌റൈൻ പാർലമെന്റ് മുൻ സ്പീക്കർ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ് റാനിയുടെ രക്ഷാധികാരത്തിൽ അൽ അഹ് ലി ക്ലബ്ബ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ ടെന്റിൽ വെച്ചായിരുന്നു പരിപാടി. നാല് ദിവസങ്ങളിലായി വൈജ്ഞാനിക സാമൂഹിക സാംസ്കാരിക മേഖലകളിലെ അറിവുകളും, മികവുറ്റ കാഴ്ചകളുമാണ് എക്സിബിഷൻ സന്ദർശകർക്ക് സമ്മാനിച്ചത്.

മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് സന്ദർശകരിൽ നിന്നും ലഭിച്ചത്. കലാ സാംസ്കാരിക വിനോദപരിപാടികളിലൂടെ കുട്ടികളുടെയും കുടുംബങ്ങളുടെയും സൗഹൃദ മേളയായി മാറുവാനും ഇൻസ്പയർ എക് സിബിഷന് സാധിച്ചു.

ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബൂ ഖമ്മാസ്, കേപിറ്റൽ ചാരിറ്റി അസോസിയേഷൻ സെക്രട്ടറി ജാസിം അലി ജാസിം സബ്ത്, ഫ്രീ സെന്റർ ഫോർ റിട്ടയറീസ് പ്രസിഡന്റ് സാലിഹ് ബിൻ അലി, കേപിറ്റൽ ചാരിറ്റി ബോർഡ് മെമ്പർമാരായ നാസർ അഹമ്മദ് അൽ ദോസരി, മുഹമ്മദ് റാഷിദ് അൽ ദോസരി , ഇസ്മായിൽ ഹസൻ അൽനഹം, യാക്കൂബ് അൽ ഷംലി, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ പ്രിൻസ് നടരാജൻ, ഫൈനാൻസ് സെക്രട്ടറി ബിനു മണ്ണിൽ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം ഷാജി മൂതല, ലോക കേരള സഭാ അംഗവും ഓ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയുമായ രാജു കല്ലുമ്പുറം, കെ. സി. എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഇന്ത്യൻ സ്കൂൾ കമ്മിറ്റി മുൻ ചെയർമാൻ എബ്രഹാം ജോൺ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, രാജീവ് വെള്ളികോത്ത്, ഐ. വൈ. സി. സി നേതാവ് അനസ് റഹീം, കെ.എം.സി.സി വൈസ് പ്രസിഡന്റ്മാരായ എ.പി.ഫൈസൽ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കേന്ദ്ര സെക്രട്ടറി ഒ. കെ കാസിം, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, പങ്കജ് നാഭൻ, സമസ്ത നേതാവ് ഷഹീർ കാട്ടാമ്പള്ളി, സയ്യിദ് ഹനീഫ്, മുഹമ്മദ്‌ ഖദീർ, അൽ ഫുർഖാൻ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ്‌ മൂസ സുല്ലമി, ദീപക് മേനോൻ, ഇസ്‌ലാഹി സെന്റർ നേതാവ് നൂറുദ്ധീൻ ഷാഫി, എഫ്. എം. ഫൈസൽ, എഴുത്തുകാരായ ആദർശ് മാധവൻ കുട്ടി, നാസർ മുതുകാട്, ഓ. ഐ. ഐ.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ബിനു കുന്നന്താനം, സേവി മാത്തുണ്ണി, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ്‌ സാനി പോൾ, ഷെമിലി പി. ജോൺ, കെ. പി.എ പ്രസിഡന്റ്‌ നിസാർ കൊല്ലം, അബ്ദുൽ മജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, മണിക്കുട്ടൻ ജ്യോതിമേനോൻ, റംഷാദ് അയലിക്കാട്, ചെമ്പൻ ജലാൽ, സതീശ്, വീരമണി, സത്യൻ പേരാമ്പ്ര, സുനിൽ ബാബു, പ്രവാസി വെൽഫെയർ പ്രസിഡന്റ്‌ ബദറുദ്ധീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി, മൈത്രി പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപാറ, കെ.ടി.സലീം, അജി പി. ജോയി, അൻവർ മൊയ്‌തീൻ, ഭാസ്കരൻ എടത്തൊടി, ഫസലുൽ ഹഖ്, പി. ജി. എഫ് ജനറൽ സെക്രട്ടറി വിശ്വനാഥൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ വി. കെ. അനീസ്, ഡോ. അനസ് തുടങ്ങിയവർ സംബന്ധിച്ചു.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റ് എം. എം സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൾ, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, ജനറൽ കൺവീനർ മുഹമ്മദ്‌ മുഹ്‌യുദ്ധീൻ കണ്ടന്റ് ഡയറക്ടർ അബ്ദുൽ ഹഖ്, ആർട്ട് ഡയറക്ടർ ഷക്കീർ അലി എ, പ്രൊഡക്ഷൻ കൺട്രോളർ സജീർ ഇരിക്കൂർ, ഫ്രന്റ്‌സ് സെക്രട്ടറി യൂനുസ് രാജ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ജലീൽ, സമീറ നൗഷാദ്, വി.പി.ഫാറൂഖ്, ഷബീഹ ഫൈസൽ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!